Search
Close this search box.

ലിം​ഗ​സ​മ​ത്വം കൈ​വ​രി​ക്കു​ന്ന​തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത് ഒ​ന്നാമത്; മാ​യ് അ​ൽ ബാ​ഗ്ലി

kuwait minister

കു​വൈ​ത്ത് സി​റ്റി: ലിം​ഗ​സ​മ​ത്വം കൈ​വ​രി​ക്കു​ന്ന​തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ കു​വൈ​ത്ത് ഒ​ന്നാ​മ​താണ് എന്ന് സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രി​യും വ​നി​ത
ശി​ശു​ക്ഷേ​മ മ​ന്ത്രി​യു​മാ​യ മാ​യ് അ​ൽ ബാ​ഗ്ലി. രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന
ല​ക്ഷ്യ​ത്തി​ലേ​ക്ക് കു​വൈ​ത്ത് നീ​ങ്ങു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യക്തമാക്കി. കു​വൈ​ത്ത് വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​യ് അ​ൽ ബാ​ഗ്ലി.

സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക പങ്കാളിത്തത്തിൽ നേ​തൃ​ത്വ​ത്തി​ന്റെ താ​ൽ​പ​ര്യ​വും അ​വ​രു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നു​ള്ള പി​ന്തു​ണ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​വി​ൽ സൊ​സൈ​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് സ​ജീ​വ​മാ​ക്കു​ന്ന​തി​നൊ​പ്പം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ​നി​ത​ക​ളു​ടെ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നും വി​ക​സ​ന പ​രി​പാ​ടി​ക​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും മാ​യ് അ​ൽ ബാ​ഗ്ലി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!