Search
Close this search box.

എ​ണ്ണ ഉ​ൽ​പാ​ദ​നം കുറയ്ക്കുന്നതിനുള്ള തീ​രു​മാ​നം 2024 അ​വ​സാ​നം വ​രെ തു​ട​രും; ​മ​നാ​ഫ് അ​ൽ ഹ​ജ്‌​രി

oil production

കു​വൈ​ത്ത് സി​റ്റി: എ​ണ്ണ ഉ​ൽ​പാ​ദ​നം കുറയ്ക്കുന്നതിനുള്ള തീ​രു​മാ​നം 2024 അ​വ​സാ​നം വ​രെ തു​ട​രു​മെ​ന്ന് കു​വൈ​ത്ത് എ​ണ്ണ മ​ന്ത്രി മ​നാ​ഫ് അ​ൽ ഹ​ജ്‌​രി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ നി​ശ്ച​യി​ച്ച പ്ര​തി​ദി​നം 128,000 ബാ​ര​ൽ ഉ​ൽ​പാ​ദ​ന​മാ​ണ് കു​റ​യ്ക്കു​ന്നത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ്ര​ഖ്യാ​പി​ച്ച ഒ​പെ​ക് പ്ല​സ് രാ​ഷ്ട്ര​ങ്ങ​ളു​ടെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്വ​മേ​ധ​യാ വെ​ട്ടി​ക്കു​റ​ക്ക​ലെ​ന്നും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യും ദേ​ശീ​യ അ​സം​ബ്ലി കാ​ര്യ​ങ്ങ​ളു​ടെ ആ​ക്ടി​ങ് സ​ഹ​മ​ന്ത്രി​യു​മാ​യ അ​ൽ ഹ​ജ്‌​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഒ​പെ​ക്കി​ന്റെ 35-ാമ​ത് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു. മേ​യ് മു​ത​ൽ 2023 അ​വ​സാ​നം വ​രെ പ്ര​തി​ദി​നം 128,000 ബാ​ര​ൽ സ്വ​മേ​ധ​യാ എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കു​മെ​ന്ന് കു​വൈ​ത്ത് നേ​ര​ത്തേ അറിയിച്ചിരുന്നു. ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള ഒ​പെ​ക് പ്ല​സ് രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ഇ​താ​ണ് 2024 അ​വ​സാ​നം വ​രെ നീ​ട്ടി​യ​ത്. ഉ​ൽ​പാ​ദ​നം കു​റ​ച്ച് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ തു​ട​ർ​ന്നാ​ണ് വെ​ട്ടി​ക്കു​റ​ക്ക​ൽ. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ,ഒ​മാ​ൻ, അ​ൽ​ജീ​രി​യ, റ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും നി​ല​വി​ൽ ഉ​ൽ​പാ​ദ​നം സ്വ​മേ​ധ​യാ കു​റ​ച്ചി​ട്ടു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!