കുവൈത്ത് : രാജ്യത്ത് സ്ത്രീകൾക്ക് വിസക്ക് അപേക്ഷിക്കുമ്പോൾ ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നിലവിലെ തീരുമാനമനുസരിച്ച് ഗർഭിണികളല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്ത്രീകൾക്ക് എൻട്രി വിസ അനുവദിക്കേണ്ടെന്നാണ്.
ഗർഭിണികളല്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാരജാക്കണം. സർട്ടിഫിക്കറ്റ് അതത് രാജ്യ ങ്ങളിലെ കുവൈത്ത് എംബസിയും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തുകയും വേണം. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കൊപ്പമുള്ള വീട്ടു ജോലിക്കാർ, നയതന്ത്രജ്ഞർക്കൊപ്പമുള്ള വീട്ടുജോലിക്കാർ 16 വയസ്സിന് താഴെയു ഉള്ള പെൺകുട്ടികൾ, 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ, ഇലക്ട്രോണിക് (ഓൺലൈനിൽ) പ്രവേശന വിസ അനുവദിക്കുന്ന വിദേശികൾ എന്നിവരെ ഇതിൽ നിന്ന് ഒഴിവാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിബന്ധനകളിൽനിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ ആഭ്യന്തര മന്ത്രാലയത്തിലെ പൗരത്വത്തിനും താമസത്തിനും വേണ്ടിയുള്ള അസി.അണ്ടർ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് നിലവിലെ നടപടി സ്വീകരിച്ചത്. ഇത്തരക്കാർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.