കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച തൊഴിൽ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

hot weather

കുവൈത്ത്: കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 148 ജോലി സ്ഥലങ്ങളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെയും നിർമാണ കമ്പനികളെയും കണ്ടെത്താൻ രാജ്യ വ്യാപകമായി ശക്തമായ പരിശോധനയാണ് നടക്കുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ഉത്തരവാദിത്തമുള്ള എല്ലാ തൊഴിലുടമകളും തീരുമാനം പൂർണ്ണമായും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഉച്ചനേരത്ത് തൊഴിലാളികളെ കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

കൺസ്ട്രക്ഷൻ സൈറ്റുകളിലും മറ്റ് ജോലി സ്ഥലങ്ങളിലും അധികൃതർ ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രാവിലെ 11 മണി മുതൽ വൈകുന്നേരം നാല് വരെ തുറസായ സ്ഥലങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തരത്തിലുള്ള ജോലികൾക്കാണ് വിലക്കുള്ളത്. ഓഗസ്റ്റ് 31 വരെ നിയന്ത്രണം തുടരും. എല്ലാ ഗൾഫ്‌ രാജ്യങ്ങളിലും ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ട്. നിയമം ലംഘിക്കുന്ന കമ്പനിക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുക. തുടർന്നും നിയമലംഘനം കണ്ടെത്തിയാൽ ജോലി ചെയ്യുന്ന ഓരോ തൊഴിലാളിക്കും 100 ദീനാർ മുതൽ 200 ദിനാർ വരെ പിഴ ചുമത്തും. തുടർന്ന് കമ്പനിയുടെ ഫയൽ തുടർ നടപടികൾക്കായി തെളിവെടുപ്പ് വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!