കുവൈത്ത്: കുവൈത്തിൽ നിന്നും പുറത്തു പോകുന്ന ഗാർഹിക തൊഴിലാളിയുടെ താമസ രേഖ തൊഴിലാളി രാജ്യം വിട്ട് മൂന്നു മാസത്തിന് ശേഷം റദ്ദാക്കുന്നതിന് സ്പോൺസർമാർക്ക് സാധിക്കും. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ഇത് പ്രകാരം രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്ന ഗാർഹിക തൊഴിലാളിയുടെ താമസ രേഖ തൊഴിലാളി രാജ്യം വിട്ടു മൂന്ന് മാസത്തിനു ശേഷം റദ്ദാക്കുന്നതിന് സ്പോൺസർക്ക് അവകാശം ഉണ്ടായിരിക്കും. സാഹൽ ആപ്പ്ലിക്കേഷൻ വഴി ഇതിനു സൗകര്യം ഉണ്ടായിരിക്കും. നവംബർ 5 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. നേരത്തെ 6 മാസം ആയിരുന്നു ഇതിനു കാലാവധി നിശ്ചയിച്ചിരുന്നത്.