ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് തടയുന്നതനായി സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആന്റി ഫ്രോഡ് റൂം പദ്ധതി നടപ്പാക്കുന്നു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 24 മണിക്കൂറും ലഭ്യമായ സെൻട്രൽ റൂം സ്ഥാപിക്കുന്നത്. ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനും അത്തരം പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനുമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇതോട് അനുബന്ധിച്ച വിവരങ്ങൾ നൽകാൻ കുവൈത്ത് സെൻട്രൽ ബാങ്ക്, രാജ്യത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമിതി ബാങ്ക് യൂണിയൻ, ആഭ്യന്തര മന്ത്രാലയം, സിട്രാ, പബ്ലിക് പ്രോസിക്യൂഷൻ പ്രതിനിധികൾ എന്നിവർ അടങ്ങിയതായിരിക്കും. ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പ് തടയുക, ഫണ്ട് കൈമാറ്റം, ആഭ്യന്തര മന്ത്രാലയവുമായി ബാങ്കിംഗ് റിപ്പോർട്ടുകൾ പങ്ക് വെക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രാഥമിക ചുമതല. സ്ഥിരമായി രാജ്യത്ത് നിന്ന് പണം തട്ടുന്ന അക്കൗണ്ടുകൾ കൂട്ടത്തോടെ പിടിക്കുന്നതോടെ സൈബർ തട്ടിപ്പുസംഘങ്ങളുടെ ശ്രമങ്ങൾ കുറയുമെന്നാണ് അധികൃതർ കരുതന്നത്.