ഡിസംബർ 17, 18, 19 തീയതികളിൽ മെഡിക്കൽ ചെക്ക് അപ്പോയിന്റ്മെന്റ് ലഭിച്ച പ്രവാസി തൊഴിലാളികൾക്കായി അപ്പോയിന്റ്മെന്റ് ഡിസംബർ 20, 21, 24 തീയതികളിലേക്ക് ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു.
ഡിസംബർ 17, 18, 19 തീയതികളിൽ അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിര്യാണത്തിൽ അപ്പോയിന്റ്മെന്റ് റദ്ദാക്കിയ സാഹചര്യത്തിലാണ് തീയതികൾ പുനഃക്രമീകരിച്ചത്.
ഈ ദിവസങ്ങളിൽ അപ്പോയിന്റ്മെന്റ് ലഭിച്ചവർ 20, 21, 24 തീയതികളിൽ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിപ്പിൽ അറിയിച്ചു.