Search
Close this search box.

കുവൈത്തിൽ സൂപ്പർ ഗ്രേഡ് പെട്രോൾ വില കുറയുന്നു

super grade petrol

കുവൈത്തിൽ സൂപ്പർ ഗ്രേഡ് പെട്രോൾ വില കുറയുന്നു. അൾട്രാ ഗ്യാസോലിൻറെ വിലയാണ് ജനുവരി മുതൽ മൂന്ന് മാസത്തേക്ക് 14 ശതമാനം കുറയുന്നത്.

ഇതോടെ അൾട്രാ ഗ്യാസോലിൻ 98-ൻറെ വില 35 ഫിൽസ് കുറഞ്ഞ് 215 ഫിൽസാകും. സബ്‌സിഡികൾ പുനഃപരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം.

എന്നാൽ പ്രീമിയം ഗ്രേഡ് പെട്രോളിൻറെയും മറ്റ് ഇന്ധനങ്ങളുടെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 85 ഫിൽസും അൾട്ര സൂപ്പറിന് 105 ഫിൽസും ഡീസലിന് 115 ഫിൽസും മണ്ണെണ്ണക്ക് 115 ഫിൽസുമാണ് ഈടാക്കുന്നത്.

സർക്കാർ നൽകുന്ന സബ്‌സിഡിയാണ് രാജ്യത്ത് പെട്രോൾ വില വർദ്ധിക്കാതിരിക്കാൻ കാരണം. ഊർജ മേഖലയിലാണ് കുവൈത്തിൽ ഏറ്റവും കൂടുതൽ സബ്‌സിഡി അനുവദിക്കുന്നത്. രാജ്യത്ത് സബ്‌സിഡി ഇനത്തിൽ അനുവദിക്കുന്ന തുകയുടെ ഭൂരിഭാഗവും ഇന്ധന സബ്‌സിഡിയായാണ് നൽകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!