കുവൈത്ത്: ഏഷ്യൻ ഷോട്ട്ഗൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് കുവൈത്തിൽ ആരംഭിക്കുന്നു. ശൈഖ് സബാഹ് അൽ അഹമ്മദ് ഒളിമ്പിക് ഷൂട്ടിങ് റേഞ്ച് കോംപ്ലക്സിലാണ് ടൂർണമെന്റ് നടക്കുന്നത്.
26 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളെ പ്രതിനിധാനം ചെയ്ത് പുരുഷ-വനിത ഷൂട്ടർമാർ പങ്കെടുക്കും. മത്സരങ്ങൾ ഒമ്പത് ദിവസം നീണ്ടു നിൽക്കും. അടുത്ത വേനൽക്കാലത്ത് പാരിസിൽ നടക്കാനിരിക്കുന്ന സമ്മർ ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരം കൂടിയാണ് ഈ ടൂർണമെന്റ്. കുവൈത്ത് ടീം 19 പുരുഷ-വനിത ഷൂട്ടർമാർ അടങ്ങിയതാണ്.