കുവൈത്തിൽ ഉപയോഗിച്ച ഏതെങ്കിലും അംഗീകൃത കോവിഡ്-19 വാക്സിനുകളിൽ നിന്ന് അപ്രതീക്ഷിതമായ പാർശ്വഫലങ്ങളൊന്നും ഇത് വരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് അംഗീകരിച്ച കോവിഡ് 19 വാക്സിനുകൾ ഇപ്പോഴും സ്പെഷ്യലൈസ്ഡ് ഗ്ലോബൽ മെഡിക്കൽ അതോറിറ്റിയുടെ അംഗീകാരം ഉള്ളവയും നിലവിൽ ലഭ്യമായവ പുതിയ കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കുവാൻ പ്രാപ്തമായവയാണെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് 19 പ്രതിരോധ വാക്സിനുകളിൽ ഒന്നായ ആസ്ട്രാ സെനികയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന ആശങ്കാ ജനകമായ റിപ്പോർട്ടുകളെ തുടർന്നാണ് മന്ത്രാലയം ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ചത്.