കുവൈറ്റ് സിറ്റി: രാജ്യത്ത് ചൂട് കൂടിവരുന്നതിന് അനുസൃതമായി വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും അത് ഇടയ്ക്കിടെയുള്ള പവര്‍കട്ടിന് കാരണമാവുകയും ചെയ്യുന്നതായി പാര്‍ലമെന്റ് അംഗങ്ങള്‍. രാജ്യം നേരിടുന്ന ഗുരുതരമായ വൈദ്യുതി ക്ഷാമം നേരിടുന്നത് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വരാനിരിക്കുന്ന മാസങ്ങളില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.