കുവൈത്ത്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി കുവൈത്ത്. ഗാലപ്പിന്റെ ഗ്ലോബൽ സേഫ്റ്റിയാണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. 140 രാജ്യങ്ങളിലെ ഒന്നര ലക്ഷത്തോളം ആളുകൾക്കിടയിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
98 സ്‌കോറാണ് കുവൈത്ത് നേടിയത്. ജീവിതച്ചെലവ്, കുറ്റകൃത്യങ്ങളുടെ നിരക്ക്, ജീവിത നിലവാരം, ഭവന സൂചകങ്ങൾ, ആരോഗ്യ സംരക്ഷണ നിലവാരം തുടങ്ങിയ ഘടകങ്ങളെല്ലാം സുരക്ഷാ സൂചികയായി പരിഗണിച്ചിരുന്നു. ഏറ്റവും കുറ്റകൃത്യങ്ങൾ കുറഞ്ഞ രാജ്യം കുവൈത്താണെന്ന് പട്ടികയിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ ശക്തമായ നിയമവാഴ്ച്ചയും പൗരന്മാർക്കും പ്രവാസികൾക്കും സുരക്ഷിതമായ അന്തരീക്ഷം നിലനിർത്താനുള്ള രാജ്യത്തിന്റെ പ്രയ്തനങ്ങളും ഉയർത്തിക്കാട്ടുന്ന അംഗീകാരമാണിത്.