കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നവംബർ 7ന്. ദയ്യായിലുള്ള ആസ്ഥാനത്ത് വച്ചാണ് ഓപ്പൺ ഹൗസ് നടക്കും. രാവിലെ 11 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നത്.
12 മണിയ്ക്ക് സ്ഥാനപതി ഡേ. ആദർശ് സൈ്വക, ലേബർ, കോൺസുലർ വിഭാഗം മേധാവിമാർ അടക്കം പരാതികൾ സ്വീകരിക്കും. കുവൈത്തിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാര മാർഗങ്ങൾ കണ്ടെത്താനുമായാണ് ഓപ്പൺ ഹൗസ് നടത്തുന്നത്. ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും.