കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാർ അധിക ഫീസ് ചുമത്തും. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഗതാഗത നിയമത്തിലെ നിയന്ത്രണങ്ങളും പുതിയ ഭേദഗതികളും സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിലെ തീരുമാന പ്രകാരമാണ് പുതിയ ഫീസ് ചുമത്തുന്നത്.
ഇത് പ്രകാരം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാർ ഫീസ് ചുമത്തും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.