കുവൈത്തിലെ മഗ്‌രീബ്‌ എക്‌സ്പ്രസ്‌വേയിൽ ഗതാഗത നിയന്ത്രണം: പാത ഭാഗികമായി അടച്ചിടും

IMG-20260726-WA0042

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിൽ നിന്ന് അഹമ്മദിയിലേക്ക് പോകുന്ന മഗ്‌രീബ്‌ എക്‌സ്പ്രസ്‌വേയിൽ ഗതാഗത നിയന്ത്രണം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. റോഡ് അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായി എക്‌സ്പ്രസ്‌വേയുടെ വലത്, മധ്യ പാതകൾ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ഫസ്റ്റ് റിംഗ് റോഡിൽ നിന്ന് മഗ്‌രീബ്‌ റോഡിലേക്കുള്ള എക്സിറ്റും, മഗ്‌രീബ്‌ റോഡിൽ നിന്ന് സെക്കൻഡ് റിംഗ് റോഡിലേക്കുള്ള എക്സിറ്റും അടച്ചിടുന്ന പാതകളുടെ പരിധിയിൽ വരും. ഈ സർവീസ് റോഡുകളിലെ ഗതാഗത നിയന്ത്രണം ഒരു മാസത്തോളം ഉണ്ടാകുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

പാതകൾ അടച്ചിടുന്നത് മൂലം റോഡുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനമോടിക്കുന്നവർ ബദൽ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കണമെന്നും ട്രാഫിക് വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!