കുവൈത്തിൽ 425 പ്രവാസികളുടെ വിലാസം റദ്ദാക്കി

kuwait id

കുവൈത്ത് സിറ്റി: കുവൈത്തിൽ 425 പ്രവാസികളുടെ വിലാസം റദ്ദാക്കി. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. കെട്ടിട ഉടമകളുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെത്തുടർന്നുമാണ് നടപടി. വിലാസം നഷ്ടപ്പെട്ടവർ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പുതിയ താമസസ്ഥലത്തിന്റെ വിലാസം സിവിൽ ഐഡിയിൽ രേഖപ്പെടുത്തേണ്ടതാണ്. ഇതിനായി ആവശ്യമായ രേഖകൾ സഹിതം സർക്കാരിന്റെ ഏകീകൃത ആപ്പായ സഹേൽ വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.

നിശ്ചിത സമയത്തിനുള്ളിൽ വിലാസം പുതുക്കാത്തവർക്കെതിരെ 1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചട്ടം ലംഘിക്കുന്നവരിൽ നിന്ന് വ്യക്തിയൊന്നിന് 100 കുവൈത്ത് ദിനാർ വരെ പിഴ ഈടാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!