കുവൈത്തിൽ ജല ഉപഭോഗം ഉത്പാദന നിരക്കിനേക്കാൾ വർദ്ധിച്ചതായി റിപ്പോർട്ട്. റമാനിലെ ആദ്യ ദിനത്തിൽ പ്രതി ദിന ഉൽപാദനത്തേക്കാൾ 28 ദശലക്ഷം ഗാലൻ ജലമാണു ഉപയോഗിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് അന്നേ ദിവസം 433 ദശലക്ഷം ഗാലൻ ജലമാണു രാജ്യത്ത് ഉപയോഗിച്ചത്. എന്നാൽ 405 ദശലക്ഷം ഗാലൻ മാത്രമാണ് അന്ന് രാജ്യത്ത് ഉൽപ്പാദിപ്പിച്ചത്. കഴിഞ്ഞ വേനലിൽ പ്രതിദിനം 507 ദശലക്ഷം ഗാലൻ ജലമാണു രാജ്യത്ത് ഉപയോഗിച്ചത്. രാജ്യത്തെ പല ഉൽപ്പാദന കേന്ദ്രങ്ങളിലും നിലവിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണു. ഇത് കൊണ്ട് കൂടിയാകണം ഉൽപാദന നിരക്കിനേക്കാൾ ജല ഉപയോഗം കൂടിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.