ലൈസൻസില്ലാതെ ടെന്റുകൾ സ്ഥാപിച്ചാൽ കർശന നടപടി; കുവൈത്ത് മുൻസിപ്പാലിറ്റി

camping

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ ടെന്റുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി. ലൈസൻസില്ലാതെ ടെന്റുകൾ സ്ഥാപിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട 2019 ലെ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ടെന്റുകൾ നിർമ്മിക്കേണ്ടത് അഗ്നി പ്രതിരോധ ശേഷിയുള്ള ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണ്. സ്ഥിര നിർമ്മാണങ്ങൾ, അടുക്കളകൾ തുടങ്ങിയ സൗകര്യങ്ങൾ അനുവദിക്കില്ല. ടെന്റുകൾക്കായുള്ള അപേക്ഷകൾ കുവൈത്ത് പൗരന്മാർക്ക് മാത്രമേ സമർപ്പിക്കാൻ കഴിയൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ലൈസൻസ് ഫീസ് 500 ദിനാറും അധികമായി 500 ദിനാർ ഡെപ്പോസിറ്റും നിർബന്ധമാണെന്നും മുൻസിപ്പാലിറ്റി അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!