കടൽമാർഗ്ഗം നുഴഞ്ഞു കയറാൻ ശ്രമിച്ചു; ഇറാനിയൻ റെവല്യൂഷണറി ഗാർഡിലെ 4 പേർ കുവൈത്തിൽ അറസ്റ്റിൽ

police

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടൽമാർഗ്ഗം നുഴഞ്ഞു കയറാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ഗാർഡിലെ 4 പേർ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിനെതിരായ ആക്രമണ പ്രവർത്തനങ്ങൾ നടത്താൻ തങ്ങൾ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി മന്ത്രാലയം അറിയിച്ചു.

ബൂബിയാൻ ദ്വീപ് ലക്ഷ്യമിട്ടാണ് സംഘം എത്തിയത്. പ്രത്യേകം വാടകയ്‌ക്കെടുത്ത മീൻപിടുത്ത ബോട്ടാണ് ഇതിനായി ഇവർ ഉപയോഗിച്ചത്. നുഴഞ്ഞുകയറ്റക്കാരെ പ്രതിരോധിക്കുന്നതിനിടെ കുവൈത്ത് സായുധ സേനയുമായി ഏറ്റുമുട്ടലുണ്ടാവുകയും ഇതിൽ ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. സംഘത്തിലെ രണ്ട് പേർ രക്ഷപ്പെട്ടതായും അധികൃതർ വ്യക്തമാക്കി. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!