വാംഡ്; താമസം നേരിട്ടാൽ ബാങ്കുകൾക്ക് 20 ദിനാർ പിഴ ചുമത്തുമെന്ന് കുവൈത്ത്

wamd

കുവൈത്ത് സിറ്റി: കുവൈത്തിൽ വാംഡ് ഡിജിറ്റൽ സംവിധാനം വഴി നടത്തുന്ന പണം കൈമാറ്റങ്ങളിൽ ബാങ്കുകളുടെ സാങ്കേതിക തകരാറുകൾ കാരണം പണം ലഭിക്കുന്നതിനു താമസം നേരിട്ടാൽ ഓരോ ഇടപാടിനും ബാങ്കുകൾക്ക് എതിരെ 20 ദിനാർ വരെ പിഴ ചുമത്തുവാൻ നിർദ്ദേശം. ഇതുസംബന്ധിച്ച കുവൈത്ത് സെൻട്രൽ ബാങ്ക് കെ നെറ്റ് കമ്പനിക്ക് നിർദേശം നൽകി. പണമിടപാട് സംവിധാനങ്ങളുടെ വിശ്വാസ്യതയും കാര്യക്ഷമതയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. വ്യക്തികൾക്ക് 24 മണിക്കൂറും തൽക്ഷണ പണം കൈമാറ്റ സേവനം നൽകുന്ന സംവിധാനമാണ് വാംഡ്.

ഇതുപ്രകാരം ബാങ്കുകളുടെ സിസ്റ്റം തകരാറിനെ തുടർന്ന് ഇടപാട് പരാജയപ്പെട്ടാൽ സേവനദാതാവായ ബാങ്ക് ഓരോ ഇടപാടിനും പിഴ അടയ്‌ക്കേണ്ടിവരും. തകരാറിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കിയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. 1 മുതൽ 4 മിനിറ്റ് വരെ തടസ്സം നേരിട്ടാൽ 1 ദിനാർ ആണ് പിഴ. 5 മുതൽ 15 മിനിറ്റ് വരെ തടസ്സം ഉണ്ടായാൽ 5 ദിനാറും 15 മുതൽ 30 മിനിറ്റ് വരെയുള്ള തടസ്സങ്ങൾക്ക് 10 ദിനാറും 30 മിനിറ്റിൽ കൂടുതൽ വൈകിയാൽ 20 ദിനാറുമാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!