ഭക്ഷ്യസുരക്ഷാ ലംഘനം; കുവൈത്തിൽ 204 കിലോഗ്രാം ഭക്ഷ്യഉത്പന്നങ്ങൾ നശിപ്പിച്ചു

food products

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിൽ ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ. പരിശോധനയിൽ 34 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു ഭക്ഷ്യ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന, ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകളോ ആവശ്യമായ യോഗ്യതകളോ ഇല്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കൽ, ലൈസൻസില്ലാത്ത വാഹനം ഉപയോഗിച്ച് ഭക്ഷണം കൊണ്ടുപോകൽ എന്നിവ ഉൾപ്പെടെ നിരവധി ലംഘനങ്ങൾ ഇൻസ്‌പെക്ടർമാർ കണ്ടെത്തി.

മനുഷ്യഉപഭോഗത്തിന് അനുയോജ്യമല്ലാത്തതായി കണ്ടെത്തിയ 204 കിലോഗ്രാം ഭക്ഷ്യഉത്പന്നങ്ങൾ നശിപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!