ഭക്ഷ്യ സുരക്ഷാ ലംഘനം; കുവൈത്തിൽ 100 കിലോ മത്സ്യം നശിപ്പിച്ചു

IMG-20260922-WA0033

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി അധികൃതർ. ഭക്ഷ്യസുരക്ഷയും ആരോഗ്യ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടി ശക്തമായ പരിശോധനാ ക്യാമ്പെയ്‌നാണ് നടത്തുന്നത്. അഹ്‌മദി ഗവർണറേറ്റിലെ പരിശോധനാ വകുപ്പ് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 100 കിലോഗ്രാം മത്സ്യ ഉത്പന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.

സ്ഥാപനങ്ങൾ ബാധകമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവവരുത്തുന്നതിനുള്ള തുടർച്ചയായ ഫീൽഡ് റൗണ്ടുകളുടെ ഭാഗമായാണ് പരിശോധന. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും നിയമ ലംഘകർക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!