വിവാഹത്തിന് മുൻപ്  പ്രീ-മാരിറ്റൽ കോഴ്സ്  നിർബന്ധം; പുതിയ നിയമ ഭേദഗതിയുമായി കുവൈത്ത് 

IMG-20261020-WA0021

കുവൈത്ത് സിറ്റി: നോട്ടറൈസേഷൻ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് പുതിയ ഡിക്രി-ലോ പുറത്തിറക്കി കുവൈത്ത്. ഔദ്യോഗിക രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നിയമഭേദഗതി. വിവാഹ കരാറുകൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ദമ്പതികൾ പ്രീ-മാരിറ്റൽ യോഗ്യതാ പ്രോഗ്രാം പൂർത്തിയാക്കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ പരിശീലന പരിപാടി പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്താതെ വിവാഹ കരാർ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കും.

ഒരു വർഷത്തിൽ കവിയാത്ത തടവോ, 1,000 കുവൈത്തി ദിനാറിൽ കവിയാത്ത പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക. വ്യക്തിഗത നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓൺലൈൻ വഴിയും ഡിജിറ്റലായും കൈകാര്യം ചെയ്യുമ്പോഴും പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു.

ആൾമാറാട്ടം, കൃത്രിമത്വം തുടങ്ങിയ തട്ടിപ്പുകൾ ഒഴിവാക്കുന്നതിനായി സുരക്ഷിതമായ സംവിധാനങ്ങൾ മാത്രമെ ഉപയോഗിക്കാവൂ. ഔദ്യോഗിക രേഖകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഡിജിറ്റൽ ഏകോപനം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ നിയമ ഭേദഗതി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!