അനധികൃത ഡീസൽക്കടത്ത്; ഇന്ത്യൻ പ്രവാസി ഉൾപ്പെടെയുള്ള പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി 

IMG-20261021-WA0007

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സബ്‌സിഡിയുള്ള ഡീസൽ വിദേശത്തേക്ക് അനധികൃതമായി കടത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഇന്ത്യൻ പ്രവാസി ഉൾപ്പെടെയുള്ളവർക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ കുവൈത്ത് മുനിസിപ്പാലിറ്റി ജീവനക്കാരനും ഒരു ഇന്ത്യൻ പ്രവാസിക്കും ക്രിമിനൽ കോടതി ഏഴ് വർഷം വീതം തടവുശിക്ഷ വിധിച്ച് കേസിൽ പ്രതികളായ മറ്റ് നാല് ഇന്ത്യക്കാർക്ക് ഒരു മാസം വീതം തടവും കോടതി വിധിച്ചു. ഇരുമ്പ് കയറ്റുമതി ചെയ്യുന്നതായി വ്യാജരേഖകൾ തയ്യാറാക്കി ഡീസൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്.

 

അതേസമയം, കേസിൽ പ്രതികളായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ, ആഭ്യന്തര മന്ത്രാലയത്തിലെ സർജന്റ്, ഈജിപ്ഷ്യൻ മാർക്കറ്റിംഗ് മാനേജർ എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. കയറ്റുമതിക്കായി തയ്യാറാക്കിയ പത്ത് കണ്ടെയ്‌നറുകളിൽ ഇരുമ്പാണെന്ന് കസ്റ്റംസ് രേഖകളിൽ കാണിച്ചിരുന്നെങ്കിലും പരിശോധനയിൽ പെട്രോളിയം ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. ഇതിനായി ഉപയോഗിച്ചിരുന്നത് രണ്ട് വാണിജ്യ കമ്പനികളുടെ പേരിലുള്ള കസ്റ്റംസ് രേഖകളായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കുവൈത്തിലെ കബ്ദ് പ്രദേശത്ത് ഡീസൽ ശേഖരിച്ച് കണ്ടെയ്‌നറുകളിലും പ്രത്യേക ടാങ്കുകളിലും നിറച്ച് വിദേശത്തേക്ക് കടത്തുന്നതിനുള്ള സംവിധാനം പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി.

മുനിസിപ്പാലിറ്റി ജീവനക്കാരനായ പ്രധാന പ്രതി ഏകദേശം എട്ട് മാസമായി പ്രതിമാസം രണ്ട് തവണ വീതം ഡീസൽ കടത്തൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!