കുവൈത്തിൽ കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികളുമായി കരാർ നീട്ടരുത്: പബ്ലിക് സാനിറ്റേഷൻ കമ്മിറ്റി

cleaning companies

കുവൈത്തിൽ കരാർ കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികളുമായി കരാർ നീട്ടാൻ പാടില്ലെന്ന് പബ്ലിക് സാനിറ്റേഷൻ കമ്മിറ്റി നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് ഗവർണറേറ്റുകളിലെ മുനിസിപ്പൽ ഡയറക്ടർമാരുമായും സൂപ്പർവൈസർമാരുമായും ക്ലീനിങ് വിഭാഗം മേധാവികളുമായും കൂടിക്കാഴ്ച നടത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എംഗ് സൗദ് അൽ ദബ്ബൂസ് അറിയിച്ചു.

നിലവിലെ ക്ലീനിങ് കമ്പനികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കുവാൻ അദ്ദേഹം നിർദ്ദേശം നൽകി. സാനിറ്റേഷൻ ഇൻസ്‌പെക്ടർമാരോ ജീവനക്കാരോ തങ്ങളുടെ ചുമതലുകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!