കുവൈത്ത് ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ച് ഫെബ്രുവരി 25, 26 ഞായർ, തിങ്കൾ ദിവസങ്ങളിൽ പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതുസ്ഥാപനങ്ങളുടെയും പ്രവർത്തനം ഫെബ്രുവരി 27 ചൊവ്വാഴ്‌ച പുനരാരംഭിക്കുമെന്നും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.
ഇതോടെ എല്ലാ പൊതു ഓഫീസുകൾക്കും ഫെബ്രുവരി 23 വെള്ളിയാഴ്ച മുതൽ ഫെബ്രുവരി 26 തിങ്കളാഴ്ച വരെ നാല് ദിവസത്തേക്ക് അവധി ലഭിക്കും.