കുവൈറ്റിലേക്ക് കടൽമാർഗം 350 കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ മയക്കുമരുന്ന് വ്യാപാരികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ 13 ബാഗുകളിലായി നിരോധിത മയക്കുമരുന്ന് കടത്തുകയായിരുന്ന ബോട്ട് പിടികൂടിയതായി മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ മയക്കുമരുന്ന് കടത്തുകാരെന്ന് സംശയിക്കുന്ന ആറ് പേരെ കസ്റ്റഡിയിലെടുത്തതായി മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.