സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ അവതരിപ്പിക്കുന്നു. `സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീൽ’ സേവനമാണ് പുതുതായി നീതിന്യായ മന്ത്രാലയം ആരംഭിച്ചത്. ഇതോടെ നിയമപരമായ കാര്യങ്ങൾ സൗകര്യപ്രദമായി കൈകാര്യം ചെയ്യാനും കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാനും സാധിക്കും. ഫീസുകൾ അടച്ച് അപേക്ഷകർക്ക് കേസുകളിൽ അപ്പീലുകൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് നേടാനും പുതിയ സേവനത്തിലൂടെ കഴിയും. നീതിന്യായ മന്ത്രാലയവും ഔഖാഫ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവും സഹകരിച്ചാണ് ഡിജിറ്റൽ സേവനം നൽകുന്നത്.
റസിഡൻഷ്യൽ അഡ്രസ് സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവനവും സഹൽ ആപ്പിൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. പൊതുജനങ്ങൾക്ക് ഇതോടെ ആപ് വഴി മേൽവിലാസം പരിശോധിക്കാം. മേൽവിലാസം മാറിയവർക്ക് തങ്ങളുടെ അഡ്രസ് അപ്ഡേറ്റ് ചെയ്യാൻ ഒരു മാസത്തെ സമയവും നൽകിയിട്ടുണ്ട്.