കുവൈത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഫീസ് നിരക്കുകൾ പുതുക്കി

health centres in kuwait

കുവൈത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഹെൽത്ത് സെന്ററുകളിലെയും ഫീസ് നിരക്കുകളിൽ ആരോഗ്യമന്ത്രാലയം പരിഷ്കരണം ഏർപ്പെടുത്തി. ലഭ്യമായ റിപ്പോർട്ട് അനുസരിച്ച് ചില വിഭാഗങ്ങളെ ചികിത്സ ഫീസ് നല്കുന്നതിൽനിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. കാലാവധി തീരാത്ത കാർഡുള്ള ബിദൂനികൾ , കുവൈത്തി അല്ലാത്തയാളെ വിവാഹം കഴിച്ച കുവൈത്തി സ്ത്രീയുടെ മക്കളും പെൺമക്കളും, കുവൈത്തി സ്ത്രീയുടെ കുവൈത്തി അല്ലാത്ത ഭർത്താവ്, സിവിൽ കാർഡോ പാസ്‌പോർട്ടോ കൈവശമുള്ള ജി സി സി പൗരന്മാർ എന്നിവർക്കാണ് ഫീസിൽ ഇളവ് നല്കപ്പെടുന്നവർ. അതുപോലെ സ്കോളർഷിപ്പ് അടിസ്ഥാനത്തിൽ രാജ്യത്ത് പഠിക്കുന്ന വിദേശി വിദ്യാർഥികൾ, സോഷ്യൽ കെയർ ഹോമുകളിലെ താമസക്കാർ, 18 വയസ്സിന് താഴെയുള്ള കുവൈത്തിൽ അർബുദ രോഗനിർണയം നടത്തിയ കാൻസർ ബാധിതരായ കുട്ടികൾ എന്നിവരെയും ഫീസ് നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ള പ്രവാസികൾ അല്ലാത്ത കുട്ടികൾ, ഗുരുതരമായ വൈകല്യങ്ങൾ ഉള്ളവർ, തടവ് പുള്ളികൾ എന്നിവർക്കും ഫീസ് നിബന്ധന ബാധകമല്ല. ഗാർഹിക തൊഴിലാളി അഭയ കേന്ദ്രങ്ങളിലെ താമസക്കാർ , ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്കും ഫീസ് ഇളവുണ്ട്.

എന്നാൽ ചില വിഭാഗക്കാരുടെ ഫീസ് മന്ത്രാലയം പുതുക്കി നിശ്ചയിച്ചു .സർക്കാരിന്റെ പ്രത്യേക കാർഡ് കൈവശമില്ലാത്തവരും ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ബിദൂനികളിൽനിന്ന് 10 ദിനാർ ഫീസ് ഈടാക്കും .ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ താമസക്കാരിൽ നിന്ന് (നയതന്ത്രജ്ഞർ ഉൾപ്പെടെ) സേവന ഫീസായി 2 ദിനാറും ചികിത്സക്കായി 5 ദിനാറും ഈടാക്കും. ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത കുവൈത്തികളല്ലാത്ത സന്ദർശക വിസയിലുള്ളവരിൽനിന്ന് 10 ദിനാർ ചികിത്സാ ഫീസും ഈടാക്കും.

ഗാർഹിക ജോലിക്കാർക്ക് ഒരു ദീനാർ, മന്ത്രാലയത്തിലെ ജീവനക്കാർ, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരിൽനിന്ന് സേവന ഇനത്തിൽ രണ്ട് ദീനാറും ചികിത്സാ ഫീസ് ഇനത്തിൽ 5 ദിനാറും ഈടാക്കും. അതേസമയം അവരെ റേഡിയോളജിയിൽ നിന്ന് ഒഴിവാക്കാനും തീരുമാനമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!