സാധനങ്ങൾ കടയുടെ പുറത്ത് വെച്ച് വിപണനം ചെയ്യുന്നതിന് വിലക്ക്; ഉത്തരവുമായി കുവൈത്ത്

outside shop selling banned

കുവൈത്ത് സിറ്റി: കുവൈത്തിൽ സാധനങ്ങൾ കടയുടെ പുറത്ത് വെച്ച് വിപണനം ചെയ്യുന്നതിന് വിലക്ക്. കുവൈത്ത് വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വാണിജ്യ സ്റ്റോറുകളുടെയും ഔട്ട്‌ലെറ്റുകളുടെയും വെളിയിൽ ചരക്കുകളും സേവനങ്ങൾ നൽകുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽഅജീലാണ് ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

നിയമവിരുദ്ധമോ ലൈസൻസില്ലാത്തതോ ആയ വാണിജ്യ പ്രവർത്തനങ്ങൾ തടഞ്ഞ് ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. സുതാര്യത വർദ്ധിപ്പിക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നിയമവിരുദ്ധമായ ഓഫറുകളിൽ നിന്ന് സംരക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പുതിയ നടപടി.

പുതിയ തീരുമാനം ഉപഭോക്താക്കൾക്ക് ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!