കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ കർശന സുരക്ഷാ-ട്രാഫിക് പരിശോധനകൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കിയ തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും വിവിധ കേസുകളിൽ തിരയപ്പെടുന്നവരുമായ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം ഫീൽഡ് പട്രോളിംഗ് ശക്തമാക്കിയതിനെ തുടർന്നാണ് വിവിധ രാജ്യക്കാരായ ഇവർ പിടിയിലായത്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള പിടിയിലായവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ, സ്വന്തം സ്വകാര്യ വാഹനങ്ങളിൽ അനധികൃതമായി യാത്രക്കാരെ കടത്തിയതിന് രണ്ട് ഏഷ്യക്കാരെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുകയും പ്രതികളെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തുവെന്ന് അധികൃതർ കൂട്ടിച്ചേർത്തു.








