അഗ്നി സുരക്ഷ ചട്ടങ്ങൾ പാലിച്ചില്ല; കുവൈത്തിൽ 49 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

IMG-20261001-WA0012

കുവൈത്ത് സിറ്റി: അഗ്നി സുരക്ഷയും പ്രതിരോധ ആവശ്യകതകളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ഫയർഫോഴ്‌സ്. ക്യാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനാ ക്യാമ്പെയ്‌നിൽ 49 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി ഫോർ ഫയർഫോഴ്‌സാണ് പരിശോധന നടത്തിയത്. സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നോട്ടീസും നൽകിയിട്ടുണ്ട്.

സ്ഥാപനങ്ങൾ അഗ്നി പ്രതിരോധ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!