വാരാന്ത്യത്തിൽ ചൂട് തുടരും; മുന്നറിയിപ്പ് നൽകി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

IMG-20261009-WA0039

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും വാരാന്ത്യത്തിൽ പൊതുവെ സ്ഥിരതയുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. താപനില സാധാരണ നിലയിൽ തുടരുമെന്നും കാറ്റിന്റെ ഗതി വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നോ വ്യതിചലിച്ചോ മിതമായ രീതിയിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

പകൽ സമയത്ത് ചൂടും രാത്രിയിൽ സുഖകരമായ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം ക്രമേണ പിൻവാങ്ങുന്നതായും, വടക്കുപടിഞ്ഞാറുഭാഗത്തുനിന്നും ഉയർന്ന മർദ്ദ മേഖല രൂപപ്പെടുന്നതുമാണ് കാലാവസ്ഥ അനുകൂലമാകുവാൻ കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി പറഞ്ഞു. വെള്ളിയാഴ്ച താപനിലയിൽ ചെറിയ വർദ്ധനവ് ഉണ്ടാകാം. പകൽ സമയത്ത് കടുത്ത ചൂടും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവുമായിരിക്കും. മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. പരമാവധി താപനില 41 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. രാത്രിയിൽ കാലാവസ്ഥ മിതമായിരിക്കും. കടലിൽ ചെറിയതോതിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശനിയാഴ്ചയും പകൽ സമയത്ത് ചൂട് തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!