Search
Close this search box.

കുവൈത്തിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ഇന്ത്യയിലേക്കു പോകുന്ന യാത്രക്കാർക്ക് ഇനി പിസിആർ പരിശാധന ആവശ്യമില്ല

vaccine

കുവൈത്തിൽ നിന്ന് വാക്സിൻ എടുത്ത് ഇന്ത്യയിലേക്കു പോകുന്ന യാത്രക്കാർക്ക് ഇനി പിസിആർ പരിശാധന ആവശ്യമില്ല. ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര സർക്കാർ പുറത്തിറക്കിയ രാജ്യങ്ങളുടെ പട്ടികയിലാണു കുവൈത്തിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്‌. നേരത്തെ കുവൈത്ത്‌ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കു മാത്രം പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യയിൽനിന്ന് 2 ഡോസ് വാക്സീൻ എടുത്തവർക്കു മാത്രമായിരുന്നു ഇളവ് നൽകിയിരുന്നത്.

ഇതേസമയം മറ്റു ജിസിസി രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഫെബ്രുവരി മുതലും യു. എ. ഈ, കുവൈത്ത്‌ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക്‌ ഏപ്രിൽ 2 മുതലും പിസിആർ ഒഴിവാക്കിയിരുന്നു. എന്നാൽ കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ വിഷയത്തിൽ അജ്ഞാത കാരണങ്ങളാൽ ഇത്‌ നടപ്പിലാക്കിരുന്നില്ല. വാക്സീൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരും. 5 വയസ്സിന് താഴെയുള്ളവർക്ക് പിസിആർ ടെസ്റ്റ് വേണ്ട.

മറ്റു നിബന്ധനകൾ :-

വാക്സീൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം.
14 ദിവസത്തിനകം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ വിവരം എയർ സുവിധയിൽ രേഖപ്പെടുത്തണം.
നിയമം പാലിക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.
രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!