റമദാൻ; സർക്കാർ മേഖലയിലെ ജീവനക്കാരുടെ ഫ്‌ളക്‌സിബിൾ ജോലി സമയം പ്രഖ്യാപിച്ച് കുവൈത്ത്

ramadan

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ ഫ്‌ളക്‌സിബിൾ ജോലി സമയം പ്രഖ്യാപിച്ച് കുവൈത്ത്. സിവിൽ സർവീസ് കമ്മീഷൻ അധികൃതരാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ഇതുപ്രകാരം റമദാൻ കാലയളവിൽ സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം ദിവസേന 4 മണിക്കൂർ 30 മിനിറ്റായി നിശ്ചയിച്ചിട്ടുണ്ട്.

രാവിലെ 8.30 മുതൽ 10.30 മണി വരെയുള്ള ഏത് സമയങ്ങളിലും ജോലി ആരംഭിക്കുന്നത് നിശ്ചയിക്കാൻ ഓരോ സർക്കാർ വകുപ്പുകൾക്കും കമ്മീഷൻ അധികാരം നൽകി. വൈകുന്നേര ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സർക്കാർ വകുപ്പുകൾക്ക് വൈകിട്ട് 6.45-ന് ശേഷമുള്ള രീതിയിൽ ജോലി സമയം 4 മണിക്കൂർ 30 മിനിറ്റ് ആയി ക്രമീകരിക്കാനും അനുമതി നൽകിയിട്ടുണ്ട്.

വൈകുന്നേരത്തെ ജോലി സമയത്ത് ജോലിയുടെ തുടക്കത്തിൽ 15 മിനിറ്റ് വരെ വൈകി എത്തുന്നതിനും വനിതാ ജീവനക്കാർക്ക് ജോലി അവസാനിക്കുന്നതിനു 15 മിനിറ്റ് മുമ്പ് വീട്ടിലേക്ക് പോകാൻ അനുമതിയുള്ളതായും കമ്മീഷൻ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!