മിസൈൽ ആക്രമണങ്ങളും സൈനിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കണ്ടെന്റുകൾ പങ്കുവെയ്ക്കരുത്: കുവൈത്ത്

social media

കുവൈത്ത് സിറ്റി: യുദ്ധം, സൈനിക പ്രവർത്തനങ്ങൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും മറ്റു ഇലക്ട്രോണിക് ഉള്ളടക്കങ്ങളും സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. കുവൈത്ത് സൈബർക്രൈം വിഭാഗമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വിഭാഗീയത പ്രോത്സാഹിപ്പിക്കുന്നതോ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുന്നതോ ആയ വീഡിയോ ക്ലിപ്പുകളോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പ്രവൃത്തികൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടികളുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!