കുവൈത്ത് സിറ്റി: അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ നിയമ നടപടികൾ തുടർന്ന് കുവൈത്ത് മുൻസിപ്പാലിറ്റി. ഫെബ്രുവരി മാസം അനധികൃത നിർമ്മാണ പ്രവർത്തനം നടത്തിയതിന് അബ്ദുല്ല മുബാറക് പ്രദേശത്തെ മൂന്ന് കടകൾ അടച്ചു പൂട്ടുകയും 40 അനധികൃത സൺഷേഡുകൾ, 9 ക്യാമ്പുകൾ എന്നിവ പൊളിച്ചു മാറ്റുകയും ചെയ്തുവെന്ന് കുവൈത്ത് മുൻസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.
രാജ്യത്തിന്റെ സ്വത്തിൽ കൈയ്യേറ്റം, പൊതുസേവനങ്ങൾക്ക് തടസം സൃഷ്ടിക്കൽ, തുടങ്ങിയവ ഉൾപ്പെടെ 61 നിയമലംഘനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പ്രദേശത്ത് പൊതുക്രമസമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി താത്ക്കാലിക കുടിയൊഴിപ്പിക്കൽ ഉത്തരവും അധികൃതർ നടപ്പിലാക്കി.







