ഉയർന്ന വിലയിൽ കുടിവെള്ളം വിൽപ്പന നടത്തി; കുവൈത്തിൽ 9 ടാങ്കർ ഉടമകൾക്കെതിരെ നടപടി

tanker

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉയർന്ന വിലയിൽ കുടിവെള്ളം വിൽപ്പന നടത്തിയ 9 ടാങ്കർ ഉടമകൾക്കെതിരെ നടപടികൾ ആരംഭിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം. സാൽമിയ, ജാബ്രിയ, അൽ-റായ് എന്നിവിടങ്ങളിലെ വാട്ടർ ടാങ്കർ പാർക്കിംഗുകളിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

വിപണി സ്ഥിരതയും സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനും, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞബദ്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!