കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലെ വ്യാജ അക്കൗണ്ടുകൾക്കും പരസ്യങ്ങൾക്കുമെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് സകാത്ത് ഹൗസ്. സ്നാപ് ചാറ്റിൽ തങ്ങൾക്ക് ഔദ്യോഗിക അക്കൗണ്ടില്ലെന്നും സകൗത്ത് ഹൗസ് അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ചാനലുകൾക്ക് പുറത്ത് പ്രചരിക്കുന്ന ഏതെങ്കിലും ലിങ്കുകളോ കോൺടാക്റ്റ് നമ്പറുകളോ തങ്ങളുമായി ബന്ധപ്പെടുത്തിയിട്ടില്ലെന്നും സകാത്ത് ഹൗസ് വ്യക്തമാക്കി.
തട്ടിപ്പുകൾ തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. വ്യാജ അക്കൗണ്ടുകളുമായി സംഭാവന നൽകുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സകാത്ത് ഹൗസ് അഭ്യർത്ഥിച്ചു.







