കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യത്തിൽ പുറത്തിറക്കിയ നിർദ്ദേശങ്ങൾ ലംഘിച്ച് ഡ്രോൺ ഉപയോഗിച്ച് എയർ ഫോട്ടോഗ്രഫി നടത്തിയ മൂന്ന് പേർ കുവൈത്തിൽ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഡ്രോൺ ഉപയോഗം പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും, ഇത് സുരക്ഷാ-സൈനിക പ്രവർത്തനങ്ങളെ ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ നിയമലംഘകരെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബുസ്ലൈബ് അറിയിച്ചു.







