കുവൈത്തിലേക്ക് റാപ്പിഡ് സെൻട്രി വ്യോമ പ്രതിരോധ സംവിധാനം അയക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി

british president

കുവൈത്ത് സിറ്റി: കുവൈത്തിൽ ബ്രിട്ടീഷ് വ്യോമ പ്രതിരോധ സംവിധാനമായ ‘റാപ്പിഡ് സെൻട്രി’ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. കുവൈത്തിലെ എണ്ണ സംസ്‌കരണ കേന്ദ്രത്തിൽ ഇറാൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് തീരുമാനം. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കാര്യാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിട്ടണ്ട്.

കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ടെലഫോൺ സംഭാഷണം നടത്തിയിരുന്നു. സംഭാണത്തിനിടെ സ്റ്റാർമർ ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. കുവൈത്ത് എണ്ണ സംസ്‌കരണശാലയിൽ ഇന്ന് പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!