ബലിപെരുന്നാൾ; സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കുവൈത്ത്

eid holiday

കുവൈത്ത് സിറ്റി: ബലിപെരുന്നാളിനോടനുബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കുവൈത്ത്. മന്ത്രിസഭയാണ് അവധി പ്രഖ്യാപിച്ചത്. അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ച് മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെ അവധിയായിരിക്കും.

ചൊവ്വാഴ്ച പ്രധാനമന്ത്രി ഹിസ് ഹൈനെസ് ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. അതേസമയം, പ്രത്യേക സ്വഭാവമുള്ള വകുപ്പുകൾക്ക് അവരുടെ ജോലിയുടെ ആവശ്യകത അനുസരിച്ച് ബന്ധപ്പെട്ട അധികാരികൾ അവധി ക്രമീകരിക്കാമെന്നും പൊതുതാൽപര്യം പരിഗണിക്കണമെന്നും മന്ത്രിസഭ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!