കുവൈത്ത് സിറ്റി: കുവൈത്തിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ തീപിടുത്തം. ബുധനാഴ്ച്ചെ പുലർച്ചെയുണ്ടായ തീപിടുത്തം കുവൈത്ത് ഫയർഫോഴ്സ് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി. അൽ ഹിലാലി, അൽ- മദീന ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ടീമുകൾ സംഭവ സ്ഥലത്തെത്തി തീ അണച്ചതായി കുവൈത്ത് ഫയർ ഫോഴ്സ് വക്താവ് ബ്രഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരിബ് വ്യക്തമാക്കി.
തീപിടുത്തത്തെ തുടർന്ന് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








