നിയമവിരുദ്ധ ബിസിനസുകൾക്കെതിരെ കർശന നടപടി; പരിശോധന ശക്തമാക്കി കുവൈത്ത് 

IMG-20260724-WA0010

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമ വിരുദ്ധ ബിസിനസുകൾക്കെതിരെ കർശന നടപടി. ഫർവാനിയ ഗവർണറേറ്റിലെ നിരവധി സ്ഥലങ്ങളിൽ കമ്മറ്റി ഫോർ നെഗറ്റീവ് ഫിനോമിനയും മറ്റ് സർക്കാർ ഏജൻസുകളുമായും സഹകരിച്ച് നടത്തിയ പരിശോധനയിൽ 15 തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും നിരവധി നിയമവിരുദ്ധ ബിസിനസ്സുകൾക്ക് പൂട്ടുവീഴുകയും ചെയ്തു.

താമസം, വാണിജ്യം, ഭക്ഷ്യ സുരക്ഷ, മുൻസിപ്പൽ ചട്ടങ്ങൾ തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്താനാണ് ക്യാമ്പയിൻ നടന്നത്. സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന നാല് പലചരക്ക് കടകളും കണ്ടെത്തി. നിയമവിരുദ്ധമായി പ്രവർത്തിച്ച ഒരു തയ്യൽ കടയും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശീതീകരിച്ച മത്സ്യം, മാംസം, എന്നിവ ഉൾപ്പെടെ കാലാവധി കഴിഞ്ഞതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങളും പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണങ്ങൾ നശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. നിയമലംഘകരായ തൊഴിലാളികളെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!