ചാരിറ്റി ഫണ്ട് തട്ടിപ്പ്; കുവൈത്തിൽ 5 പ്രവാസികൾ അറസ്റ്റിൽ

IMG-20261003-WA0008

കുവൈത്ത് സിറ്റി: കുവൈത്തിൽ ചാരിറ്റി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് 5 പ്രവാസികൾ അറസ്റ്റിൽ. മൂന്ന് സിറിയൻ പൗരന്മാരും രണ്ട് ഈജിപ്ഷ്യൻ പൗരന്മാരുമാണ് അറസ്റ്റിലായത്. ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കായി സഹായ വസ്തുക്കൾ ശേഖരിക്കുന്നുവെന്ന് വിശ്വസിപ്പിച്ച് ജനങ്ങളിൽ നിന്നും വസ്തുക്കൾ കൈപ്പറ്റി വിൽപ്പന നടത്തി വൻ ലാഭം നേടുകയായിരുന്നു ഇവരുടെ രീതി.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഏകദേശം 60,000 കുവൈത്തി ദിനാർ, അതായത് 1.6 കോടിയിലേറെ ഇന്ത്യൻ രൂപ, വരെ സംഘം ലാഭം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഒരു പ്രമുഖ ജീവകാരുണ്യ സംഘടനയുടെ പേരിൽ പ്രവർത്തിച്ചിരുന്ന വെബ്സൈറ്റും ഫോൺ നമ്പറും സംഘടനയുടെ ഭാരവാഹികൾ അറിയാതെ സംഘം കൈവശപ്പെടുത്തിയിരുന്നു. ഒരു ഫർണിച്ചർ ഷിഫ്റ്റിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ വഴിയാണ് ഇവ സ്വന്തമാക്കിയതെന്നാണ് കണ്ടെത്തൽ. തുടർന്ന് ഈ വെബ്സൈറ്റും ഫോൺ നമ്പറും ഉപയോഗിച്ച് നിർധനർക്ക് വിതരണം ചെയ്യാനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്ന് വിവിധ സാധനങ്ങൾ ശേഖരിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയെല്ലാം ഇവർ സ്വീകരിച്ചിരുന്നു. ലഭിച്ച സാധനങ്ങൾ അർഹരായവർക്ക് നൽകുന്നതിന് പകരം സംഘം ഏജന്റുമാർ മുഖേന ഇവർ പ്രാദേശിക വിപണിയിൽ വിൽപ്പന നടത്തി. ചില വസ്തുക്കൾ വിദേശത്തേക്ക് കയറ്റി അയച്ചും പണമാക്കി മാറ്റി. തട്ടിപ്പിനായി അംഘറ മേഖലയിൽ സംഘം വാടകയ്ക്കെടുത്തിരുന്ന വലിയ ഗോഡൗണും അധികൃതർ കണ്ടെത്തി. ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി സഹായവസ്തുക്കൾ അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ പിടിച്ചെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!