കുവൈത്തിൽ ഇന്റർനെ റ്റ് സെൻസ ർഷിപ്പ് ടെൻഡർ പിൻവ ലിച്ച് ജനറൽ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

internet censorship

കുവൈത്ത്: കുവൈത്തിൽ ഇന്റർനെറ്റ് സെൻസർഷിപ്പ് ടെൻഡർ പിൻവലിച്ച് ജനറൽ കമ്മ്യൂണിക്കേഷൻസ് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. കരട് നിയമം വിവാദമായതോടെയാണ് സർക്കാർ ടെൻഡർ നടപടികൾ താൽക്കാലികമായി നിർത്തിവച്ചത്.

ഇന്റർനെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകൾക്കും മാർഗനിർദേശങ്ങളുണ്ടാക്കുന്നതിൻറെ ഭാഗമായാണ് കരട് നിയമം തയാറാക്കിയത്. ഇന്റർനെറ്റ് ഉപയോക്താക്കളുടെ നിരീക്ഷണത്തിന് പുതിയ നിയമം ഇടയാക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്ന് പാർലമെന്റ് അംഗങ്ങൾ അടക്കമുള്ളവർ നേരത്തെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

കരട് നിയമ പ്രകാരം മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവയിലെ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ മേൽനോട്ടവും സർക്കാരിന് സാധ്യമാകും. നേരത്തെ പാർലമെന്റ് അംഗം ഡോ. ജിനൻ ബുഷാഹ്‌രിയാണ് ടെൻഡറുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതിഷേധം ഉയർത്തിയത്. പുതിയ നിയമ നിർമ്മാണം പൗരന്മാരുടെ സ്വകാര്യത ലംഘിക്കുകയും അനാവശ്യമായ ചാരപ്രവർത്തനം സാധ്യമാക്കുകയും ചെയ്യും. അതോടൊപ്പം കരട് നിയമത്തിൽ പറഞ്ഞിരിക്കുന്ന പല നിർദ്ദേശങ്ങളും ജനാധിപത്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ടെൻഡർ സംബന്ധിച്ച നിലപാടുകൾ പുനഃപരിശോധിക്കണമെന്ന് കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഫഹദ് അൽ-ഷൂലയോട് നേരത്തെ ബുഷാഹ്‌രി ആവശ്യപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!