Search
Close this search box.

ഖു​റൈ​ൻ ഫെ​സ്​​റ്റി​വ​ൽ സമാപിച്ചു

kurain festival

കു​വൈ​ത്ത് സി​റ്റി: ഖു​റൈ​ൻ ഫെ​സ്​​റ്റി​വ​ലി​ന്റെ 28ാമ​ത് പ​തി​പ്പി​ന് പരിസമാപ്തി. 11 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ഫെ​സ്റ്റി​ൽ സാം​സ്കാ​രി​ക, സാ​ഹി​ത്യ, ക​ല, ശാ​സ്ത്ര, പൈ​തൃ​ക രം​ഗ​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തു​ക​യും ച​ർ​ച്ച​യാ​കു​ക​യും ചെ​യ്തു. ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റ് കു​വൈ​ത്തി​ന്റെ കാ​ഴ്ച​പ്പാ​ടും സം​സ്കാ​ര​വും സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തു​കൂ​ടി​യാ​യി.

സാം​സ്കാ​രി​ക​വും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ചെ​യ്യു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ, സി​മ്പോ​സി​യ​ങ്ങ​ൾ, നാ​ട​ക​പ്ര​ക​ട​ന​ങ്ങ​ൾ, സാ​ഹി​ത്യ​പ​രി​പാ​ടി​ക​ൾ, ദൃ​ശ്യ-​ശ്രാ​വ്യ ക​ല​ക​ളു​ടെ പ്ര​ദ​ർ​ശ​നം, പ്ര​ത്യേ​ക സി​മ്പോ​സി​യം എ​ന്നി​വ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.

കു​വൈ​ത്ത് ക​വി​യാ​യ അ​ഹ്മ​ദ് അ​ൽ ഷ​ർ​ഖാ​വി, അ​ന്ത​രി​ച്ച കു​വൈ​ത്ത് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​നു​മാ​യ ഡോ. ​സാ​ലി​ഹ് അ​ൽ ഒ​ജൈ​രി, സൗ​ദി ക​വി ബ​ദ​ർ ബി​ൻ അ​ബ്ദു​ൽ മു​ഹ്‌​സി​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ സൗ​ദ് എ​ന്നി​വ​രെ ഫെ​സ്റ്റി​വ​ലി​ൽ ആ​ദ​രി​ച്ചു.

ശൈ​ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് ക​ൾ​ച​റ​ൽ സെ​ന്റ​റി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ​മ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് പ​​ങ്കെ​ടു​ത്തു. ബാ​ദ​ർ ബി​ൻ അ​ബ്ദു​ൽ മു​ഹ്‌​സി​ൻ അ​ൽ സൗ​ദി​ന് ഈ ​വ​ർ​ഷ​ത്തെ ഫെ​സ്റ്റി​വ​ലി​ന്റെ വ്യ​ക്തി​ത്വ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം പ്ര​ധാ​ന​മ​ന്ത്രി സ​മ്മാ​നി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!