കുവൈത്ത് സിറ്റി: ഈദ് അൽ-അദ്ഹ അവധിക്കാലത്ത് കുവൈത്തിൽ കടുത്ത ചൂടും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചനം. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ദിരാർ അൽ-അലി ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് വടക്കു പടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയുമെന്ന് കാലാവസ്ഥാ ചാർട്ടുകൾ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്തെ താപനില ക്രമേണ ഉയരും. ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയും താപനില 42 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില 47 ഡിഗ്രി മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.








