കുവൈത്തിൽ മരങ്ങൾ മുറിക്കുന്നതിനും പറിച്ചുനടുന്നതിനും നിയന്ത്രണങ്ങൾ

trees

കുവൈത്ത് സിറ്റി: കുവൈത്തിൽ മരങ്ങൾ മുറിക്കുന്നതിനും പറിച്ചുനടുന്നതിനും നിയന്ത്രണങ്ങൾ. കുവൈത്ത് പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത്തരത്തിൽ മരങ്ങൾ മുറിക്കുന്നതിനും പറിച്ചു നടുന്നതിനും മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുമതി ആവശ്യമായിരിക്കും.

പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സംഘം പരിശോധന നടത്തി വിലയിരുത്തിയ ശേഷമേ ഇതിനായുള്ള അനുമതി നൽകുകയുള്ളൂ. അനുമതി ലഭിക്കാതെ മരങ്ങൾ മുറിക്കുകയോ പറിച്ചു നടുകയോ ചെയ്യുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും. മുറിച്ചതോ അല്ലെങ്കിൽ പറിച്ചു നട്ടതോ ആയ മരങ്ങൾ പൂർവ്വ സ്ഥിതിയിൽ നട്ടു പിടിപ്പിക്കുന്നതിന് നിയമലംഘകർ ഉത്തരവാദികൾ ആയിരിക്കുകയും ചെയ്യും.

പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 41 ലും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി എല്ലാ വ്യവസ്ഥകളും പാലിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ അനുമതി നൽകുകയുള്ളൂവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!