സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനകൾ; മുന്നറിയിപ്പുമായി കുവൈത്ത് നാഷണൽ ഗാർഡ്

national guard

കുവൈത്ത് സിറ്റി: സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനയെ കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈത്ത് നാഷണൽ ഗാർഡ്. ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിൽ നിന്നുള്ള പ്രസ്താവന എന്ന രീതിയിൽ പ്രചരിക്കുന്ന പ്രസ്താവനയെ കുറിച്ചാണ് കുവൈത്ത് നാഷണൽ ഗാർഡ് മുന്നറിയിപപ്് നൽകിയത്. ഔദ്യോഗിക സ്ഥാപനത്തിന്റെ പേരിൽ ആൾമാറാട്ടം നടത്തിയാണ് ഈ തെറ്റായ പ്രസ്താവന പ്രചരിപ്പിച്ചിരിക്കുന്നത്. ഈ പ്രസ്താവന കെട്ടിച്ചമച്ചതാണെന്നും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും കുവൈത്ത് നാഷണൽ ഗാർഡിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ ജാദാൻ ഫാദൽ ജാദാൻ വ്യക്തമാക്കി.

ഇത്തരത്തിലുള്ള വാർത്തകൾ പങ്കിടുമ്പോൾ ജാഗ്രത പാലിക്കണമെന്നും വിവരങ്ങൾ പരിശോധിച്ചുറപ്പിച്ച ശേഷം മാത്രമേ വാർത്തകൾ ഷെയർ ചെയ്യാവൂവെന്നും അദ്ദേഹം പറഞ്ഞു. അംഗീകൃത ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്നുള്ള വാർത്തകൾ വിശ്വസിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. തെറ്റായ വിവരങ്ങൾ ആശക്കുഴപ്പം സൃഷ്ടിക്കുമെന്നും പെതുജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!